ഈരാറ്റുപേട്ട: കൊവിഡ് സ്ഥിരീകരിച്ച മൂലമറ്റം സ്വദേശി കയറിയ വാഹനത്തിൽ യാത്ര ചെയ്ത നാല് ഈരാറ്റുപേട്ട സ്വദേശികൾ നിരീക്ഷണത്തിൽ. നഗരസഭയുടെ നേതൃത്വത്തിൽ പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലാണ് ഇവർ കഴിയുന്നത്. നിലവിൽ ഇവർക്ക് രോഗലക്ഷണമില്ല. രോഗബാധിതനായ മൂലമറ്റം സ്വദേശി ഇറങ്ങി ഏതാനും കിലോമീറ്ററുകൾ പിന്നിട്ട ശേഷമാണ് ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശികളായ മൂന്ന് പേർ വാഹനത്തിൽ കയറിയത്. ഇതേ വാഹനം പിറ്റേ ദിവസം ഓടിച്ച വടക്കയം സ്വദേശിയും നിരീക്ഷണത്തിലാണ്.