kobradhakrishnan

പുതുപ്പള്ളി: എൻ.എസ്.എസ്. ചങ്ങനാശേരി താലൂക്ക് യൂണിയൻ മുൻ സെക്രട്ടറി എറികാട് കാർത്തികയിൽ (മുല്ലൂര്) എം.എൻ. രാധാകൃഷ്ണൻ നായർ (66) നിര്യാതനായി. 38 വർഷം യൂണിയൻ സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാര്യ: പുഷ്പ ആർ. നായർ (റിട്ട. കോട്ടയം എൻ.എസ്.എസ്. വർക്കിംഗ് വിമൻസ് ഹോസ്റ്റൽ) ഇരവിനല്ലൂർ മുല്ലപ്പള്ളി കുടുംബാംഗമാണ്. മക്കൾ: പ്രശാന്ത് ആർ. നായർ, പ്രതീഷ് ആർ. നായർ (ഇരുവരും ലണ്ടൻ). മരുമക്കൾ: സൗമ്യ (കണ്ണൂർ), ഷിജു (കുന്നന്താനം). സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.