ചങ്ങനാശേരി: ഫാത്തിമാപുരം സ്വദേശിക്ക് കൊവിഡ് ബാധയുണ്ടെന്ന് സോഷ്യൽമീഡിയ വഴി വ്യാജപ്രചാരണം നടത്തിയയാൾ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയെടുക്കാൻ പോയി വാഹനവുമായി തിരികെ വന്നയാൾക്ക് കൊവിഡ് ബാധയുണ്ടെന്നും പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് വ്യാജപ്രചാരണം നടത്തിയത്. തുടർന്ന് നാട്ടുകാരും വിദേശത്തുള്ളവരും ഭീതിയിലായി. ഒട്ടേറെ പേർ പൊലീസ് സ്റ്റേഷനിലേയ്ക്കും മറ്റും ഫോണിലൂടെ അന്വേഷണം നടത്തി. തുടർന്ന് പൊലീസും സൈബർവിംഗും നടത്തിയ അന്വേഷണത്തിലാണ് ഫാത്തിമാപുരം സ്വദേശി ഷാമോനെ പിടികൂടിയത്. ചങ്ങനാശേരി പൊലീസ് കേസ് എടുത്ത് പ്രതിയെ ജാമ്യത്തിൽ വിട്ടു.