കോട്ടയം: ജില്ലയിൽ കോവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച രണ്ടു മേഖലകളിൽ അഗ്‌നിരക്ഷാ സേന അണുനശീകരണം നടത്തി. കോട്ടയം ചന്തക്കടവു മുതൽ കോടിമത ലോറിത്താവളം വരെയുള്ള പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും പരിസങ്ങളും അണുവിമുക്തമാക്കി. രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയുടെയും ഇയാളെ തിരുവനന്തപുരത്തുനിന്നും എത്തിച്ച ഡ്രൈവറുടെയും വീടുകളിലും സമീപ മേഖലകളിലും പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും അണുനാശിനി സ്‌പ്രേ ചെയ്തു.

ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി ശിവദാസന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എച്ച്.ഹരീഷ്, ഫയർ ഓഫീസർമാരായ സി.സിജിമോൻ, പി. രതീഷ്, ആർ.ആർ ഡിനൂബ്, എസ്.എൽ.ഷെറിൻ, ശ്രീജിൻ, എം.മിഥുൻ, പ്രിയദർശൻ എന്നിവർക്കൊപ്പം ഫയർ സിവിൽ ഡിഫൻസ് വോളണ്ടിയർമാരും പങ്കുചേർന്നു.

കൊവിഡ് ബാധിച്ച വിജയപുരം സ്വദേശിയുടെയും അയൽവാസികളുടെയും വീടുകളിലും പരിസര പ്രദേശങ്ങളിലും ഇന്ന് സ്‌പ്രേയിംഗ് നടത്തും.