കോട്ടയം: ആശങ്ക ഒഴിയാതെ കോട്ടയത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ല കൂടുതൽ കരുതലിലേയ്ക്ക് നീങ്ങുന്നു. നിലവിൽ ആറ് പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായും പനച്ചിക്കാട്ടെ ആരോഗ്യ പ്രവർത്തകനുമായും നേരിട്ട് സമ്പർക്കം പുലർത്തിയ 132 പേരും സെക്കൻഡറി കോൺടാക്ടുകളായ 152 പേരും അടക്കം 254 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ആരോഗ്യ പ്രവർത്തകന് 21 പ്രൈമറി കോൺടാക്ടുകളും 60 സെക്കൻഡറി കോൺടാക്ടുകളുമുണ്ട്. ലോഡിംഗ് തൊഴിലാളി 111 പേരുമായാണ് നേരിട്ട് സമ്പർക്കം പുലർത്തിയത്. ലോഡിംഗ് തൊഴിലാളിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരിൽ ക്വാറന്റയിനിൽ കഴിയാൻ വീടുകളിൽ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ കോവിഡ് കെയർ സെന്ററിലേയ്ക്ക് മാറ്റി. ഓരോ തൊഴിലാളിയെയും പ്രത്യേകം ആംബുലൻസിലാണ് കൊണ്ടുപോയത്. ഇവരിൽ ആർക്കും രോഗലക്ഷണങ്ങളില്ല.
ആശുപത്രി നിരീക്ഷണത്തിലുള്ളവർ : 6
ഹോം ക്വാറന്റയിനിലുള്ളവർ: 536