ഏറ്റുമാനൂർ: തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.ജി ജയചന്ദ്രൻ ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്നതാണ് . ആശുപത്രിയുടെ നടത്തിപ്പ് സംബന്ധമായും സംശയങ്ങൾ നിലനിൽക്കെ സമഗ്രമായ അന്വേഷണം വേണം. അല്ലെങ്കിൽ ബി.ജെ.പി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് അറിയിച്ചു