തലയോലപ്പറമ്പ് : ലോക്ക്ഡൗൺകാലത്ത് ജൻ ഔഷധി തുറന്ന് പ്രവർത്തിക്കാത്തത് മൂലം രോഗികൾ വലയുന്നു. രോഗികൾക്ക് വിലക്കുറവിൽ ജീവൻ രക്ഷാമരുന്നുകൾ ലഭ്യമാക്കുന്നതിനായി കേന്ദ്രഗവൺമെന്റിന്റെ പദ്ധതി പ്രകാരം പെരുവ ജംഗ്ഷനിൽ ആരംഭിച്ച ജൻഔഷധിയാണ് ആഴ്ചകളായി തുറന്ന് പ്രവർത്തിക്കാത്തത്. രണ്ട് നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറുകാരനാണ് മുകൾ നിലയിൽ പ്രവർത്തിക്കുന്ന ജൻഔഷധിയും നടത്തുന്നത്. മുൻപ് ജൻ ഔഷധി തുറന്നു പ്രവർത്തിച്ചിരുന്നപ്പോഴും ആവശ്യമായ മരുന്നുകൾ ലഭിച്ചിരുന്നില്ല. ഫാർമസിസ്റ്റില്ലാത്തതിനാലാണ് തുറക്കാത്തതെന്നാണ് ഉടമയുടെ വീശദീകരണം. എന്നാൽ ഇദ്ദേഹത്തിന്റെ മെഡിക്കൽസ്റ്റോർ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.