പൊൻകുന്നം : മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ചിറക്കടവ് ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ സംഭാവന ചെയ്തു. ജില്ലാ കളക്ടർ പി.കെ.സുധീർ ബാബുവിന് പ്രസിഡന്റ് അഡ്വ.ജയാശ്രീധർ തുക കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എൻ.ഗിരീഷ് കുമാർ, പഞ്ചായത്തംഗം മോഹൻ കുമാർ പൂഴിക്കുന്നേൽ, സെക്രട്ടറി സുജാ മാത്യു, എ.ഡി.പി പി.ജയരാജൻ എന്നിവർ പങ്കെടുത്തു. പ്രവാസികൾ എത്തിത്തുടങ്ങുമ്പോൾ അവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.