പാലാ : ലോക്ക്ഡൗൺ കാലത്ത് കർഷകർക്കു പിന്തുണയും സാന്ത്വനവുമായി മാണി സി.കാപ്പൻ എം. എൽ.എ. ഇതിന്റെ ഭാഗമായി രാമപുരം കൃഷിഭവന്റെ കഴിഞ്ഞ വർഷത്തെ സമ്മിശ്ര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട കൂടപ്പുലം കുര്യംതെക്കേൽ നാരായണൻനായരെ ആദരിച്ചു. ലോക്ക് ഡൗൺമൂലം വീട്ടുവളപ്പിൽ ഉത്പാദിപ്പിച്ച പച്ചക്കറി പോലും വിൽക്കാൻ കഴിയുന്നില്ലെന്ന് നാരായണൻ നായർ ശ്രദ്ധയിൽപ്പെടുത്തി.