തലയോലപ്പറമ്പ് : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് നേഡിയൻ റെഡ് ക്രോസിന്റെ സഹകരണത്തോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ബാബു. എസ് പ്രസാദ് നിർവഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വടയാർ ചക്കാല കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും, പിന്നാക്ക മേഖലകളായ കോലത്താർ,കുറുന്തറ, കോരിക്കൽ പഴമ്പട്ടി , കള്ളാട്ടിപ്പുറം വട്ടക്കേരി,തേവലക്കാട്,ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെക്കര, വൈക്കം ടൗൺ, തോട്ടുവക്കം , ആറാട്ട് കുളങ്ങര തുടങ്ങിയ മേഖലയിലെ ഗുണഭോക്താക്കൾക്കാണ് കിറ്റ് വിതരണം ചെയ്തത്. താലൂക്ക് തല ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് ജോബി തോമസും, താലൂക്ക് ചെയർമാൻ പി. സോമൻ പിള്ളയും ചേർന്ന് നിർവഹിച്ചു. പ്രോജക്ട് മാനേജർ സാബു കുര്യൻ,വൈക്കം താലൂക്ക് സെക്രട്ടറി ബിനു.കെ പവിത്രൻ, വൈസ് ചെയർമാൻ സി.ടി.കുര്യാക്കോസ് ,ട്രഷറർ പൊന്നപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.