പൊൻകുന്നം : മുസ്ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു. ജില്ല സീനിയർ വൈസ് പ്രസിഡന്റ് പി.എം.സലിം, കാഞ്ഞിരപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി നിഷാദ് അഞ്ചനാട്ട്, നാസർ മുണ്ടക്കയം, മുസ്ലിംലീഗ് ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റസാഖ് സി.ഐ, കെ.എം. ജിന്നാ തുടങ്ങിയവർ നേതൃത്വം നൽകി.