കോട്ടയം: ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ച കോട്ടയം പച്ചക്കറി മാർക്കറ്റ് ഇന്നലെ ഒരു മണിക്കൂർ തുറന്നു നൽകി. ചീഞ്ഞു പോകുന്ന പച്ചക്കറിയും അവശ്യ വസ്‌തുക്കളും എടുത്തു മാറ്റാനാണ് വൈകിട്ട് ആറു മുതൽ ഏഴു വരെ കച്ചവടക്കാർക്കായി മാർക്കറ്റ് തുറന്നത്. കഴിഞ്ഞ ദിവസം മാർക്കറ്റ് അണുവിമുക്തമാക്കിയിരുന്നു.

നിലവിൽ നിരീക്ഷണത്തിലുള്ള മുഴുവൻ ആളുകളുടെയും പരിശോധനാ ഫലം വന്ന ശേഷമേ മാർക്കറ്റ് തുറന്നു പ്രവർത്തിക്കൂ എന്ന് അധികൃതർ അറിയിച്ചു.