കോട്ടയം: ജില്ലാ ആശുപത്രിയിൽ ക്വാറന്റയിനിൽ കഴിയുന്നതിനിടെ ചാടിപ്പോയ തമിഴ്‌നാട് സ്വദേശി പിടിയിൽ. നഗരത്തിൽ അലഞ്ഞു നടന്നിരുന്ന മുരുകനെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെയാണ് മുരുകനെ ഇവിടെ എത്തിച്ചത്. എന്നാൽ, വൈകിട്ട് അഞ്ചു മണിയോടെ ഇയാൾ ഇറങ്ങിപ്പോവുകയായിരുന്നു. മാനസിക അസ്വസ്ഥ്യമുള്ള ഇയാൾക്ക് രോഗ ലക്ഷണങ്ങളൊന്നും ഇല്ല.