പുതുപ്പള്ളി: പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് 28 ന് വൈകിട്ട് അഞ്ചിന് കൊടിയേറും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പെരുന്നാൾ നടക്കുക. പുതുപ്പള്ളി, എറികാട് കരകളിൽ നിന്നുള്ള കൊടിമരഘോഷയാത്രയും ആഘോഷങ്ങളും ഉണ്ടായിരിക്കില്ല. മെയ് ആറ്, ഏഴ് തീയതികളിൽ നടക്കുന്ന പ്രധാന ചടങ്ങുകളിൽ വിശ്വാസികൾക്ക് പങ്കെടുക്കാനാവില്ല. വിശ്വാസികൾക്ക് ഭവനങ്ങളിൽ ഇരുന്ന് ചടങ്ങുകൾ കാണാൻ അവസരം ഉണ്ടായിരിക്കുമെന്നു വികാരി ഫാ.എ.വി വർഗീസ് ആറ്റുപുറത്ത്, കൈക്കാരന്മാരായ സാം കുരുവിള വായ്പ്പൂക്കര, ജോജി പി.ജോർജ് പെരുമ്പുഴയിൽ, സെക്രട്ടറി പി.ടി വർഗീസ് പറപ്പള്ളിൽ എന്നിവർ അറിയിച്ചു.