അടിമാലി.അടിമാലി പഞ്ചായത്തിലെ എല്ലാവർക്കും സൗജന്യമായി മാസ്ക് നൽകും. പഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 1.54 ലക്ഷം രൂപയുടെ തുണി വാങ്ങി മാസ്ക് തയ്ക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകർക്ക് കൈമാറിയതായി പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ്, സെക്രട്ടറി കെ.എൻ. സഹജൻ എന്നിവർ പറഞ്ഞു. തിങ്കളാഴ്ച മുതൽ മുഖാവരണം വിതരണം ചെയ്യാനാണ് തീരുമാനം. കഴുകി ഉപയോഗിക്കാവുന്ന രീതിയിലുള്ളതാണിത്. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്ക് രണ്ട് എണ്ണം വീതവും മറ്റുള്ളവർക്ക് ഒന്നു വീതം നൽകും.