തലയോലപ്പറമ്പ് : സിവിൽ സപ്ലൈസ് ഡയറക്ടറുടെ നീതിരഹിതമായ ഉത്തരവുകൾക്കെതിരെ ഇന്ന് ഓൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള മുഴുവൻ റേഷൻ വ്യാപാരികളും കരിദിനമാചരിക്കുമെന്ന് വൈക്കം താലൂക്ക് പ്രസിഡന്റ് ഐ.ജോർജുകുട്ടി, സെക്രട്ടറി കെ. ഡി.വിജയൻ എന്നിവർ അറിയിച്ചു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കടയടപ്പ് ഉൾപ്പടെയുള്ള സമരപരിപാടികൾ ആവിഷ്‌ക്കരിക്കുമെന്നും റേഷൻ വ്യാപാരികൾ അറിയിച്ചു.