ചങ്ങനാശേരി: കോട്ടയം മാർക്കറ്റിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചങ്ങനാശേരി നഗരത്തിലും മാർക്കറ്റിലും പൊലീസും ആരോഗ്യവകുപ്പും സുരക്ഷാ നടപടികൾ കർശനമാക്കി. ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങളും മൈക്കിൽ ബോധവത്കരണവും നടത്തി. ബോധവത്കരണത്തിനും മാസ്‌ക് വിതരണത്തിനും ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷനും മുന്നിട്ടിറങ്ങിയിട്ടുണ്ട്. നെടുങ്ങാടപ്പള്ളി, പായിപ്പാട്, പെരുന്തുരുത്തി, ഇടിഞ്ഞില്ലം, കിടങ്ങറ, മുളയ്ക്കാംതുരുത്തി എന്നീ അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി. വ്യക്തമായ കാരണം കൂടാതെ ചെക്കുപോസ്റ്റുകളിൽ വാഹനങ്ങളിൽ എത്തുന്നവരെ മടക്കി അയയ്ക്കുകയാണ്.