രാമപുരം : ഹദ്രോഗിയായ അച്ഛന് മരുന്നുകൾ വാങ്ങാൻ നിർവഹമില്ലെന്ന് പറഞ്ഞ് ഷാർജയിൽ നിന്ന് മകന്റെ കാൾ മാണി സി.കാപ്പൻ എം.എൽ.എയ്ക്ക്. ലോക്ക് ഡൗണായതിനാൽ മരുന്ന് വാങ്ങാൻ സാഹചര്യമില്ലെന്ന് മകൻ പറഞ്ഞു. രോഗിയായ ഭാര്യയും ഇളയ മകനുമാണ് കൂടെയുള്ളത്. ഭാര്യയ്ക്കും അസുഖമായതിനാൽ സ്ഥിരമായി മരുന്നു വേണം. വിവരങ്ങളറിഞ്ഞ ഉടൻ മരുന്നുകൾ വീട്ടിലെത്തിച്ച് നൽകാൻ എം.എൽ.എ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഓഫീസ് സെക്രട്ടറി എം.പി. കൃഷ്ണൻ നായർ, മണ്ഡലം പ്രസിഡന്റ് എം.ആർ രാജു, സെക്രട്ടറി ജോഷി ഏറത്ത് എന്നിവർ വീട്ടിലെത്തി അരികിറ്റും, പാലാ താലൂക്ക് ആശുപത്രിയിൽ നിന്ന് വാങ്ങിയ ഒരു മാസത്തേയ്ക്കുള്ള മരുന്നും നൽകി.