കാഞ്ഞിരപ്പള്ളി : ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം ഒടിഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാളകെട്ടി പതിപ്പള്ളിൽ വർക്കി തൊമ്മന്റെ മകൻ പി.വി.തോമസ് (കുഞ്ഞേട്ടൻ 64) മരിച്ചു. സംസ്‌കാരം ഇന്ന് 10.15ന് കപ്പാട് മാർ സ്ലീവാ തീർഥാടന ദേവാലയത്തിൽ. മാതാവ് ബ്രിജീത്ത കാളകെട്ടി പ്ലാത്തോട്ടം കുടുംബാംഗം. ഭാര്യ: ലിസി തലനാട് വാഴയിൽ കുടുംബാംഗം. മക്കൾ: ജിജോ, ജീയോ (സൗദി). മരുമകൾ: ജോസിൻ മൂഴിക്കുഴിയിൽ (മൂന്നിലവ്). സഹോദരങ്ങൾ: സിസ്റ്റർ ഫ്‌ളോറ എസ്എച്ച് (എറണാകുളം), സിസ്റ്റർ ട്രീസ എം.എസ്.എം.എച്ച്.സി (ആഫ്രിക്ക), സിസ്റ്റർ ആലീസ് എം.എസ്.എം.എച്ച്.സി (ഇരിട്ടി). 21 ന് വൈകിട്ട് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാടിനു സമീപമായിരുന്നു അപകടം. ഡ്രൈവർ കാളകെട്ടി വാരിക്കാട്ട് ബാബു (58) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.