ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽപ്പെട്ട മാത്തൻ കുന്ന് കോളനിക്ക് സമീപം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കിയതായി പരാതി. രാവിലെ മുതൽ പരിസരവാസികൾ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും വിവരം ധരിപ്പിച്ചെങ്കിലും ആരും എത്തിയില്ലെന്നും പരാതിയുണ്ട്.
മഴ ശക്തമാകുന്നതോടെ മാലിന്യം ഒഴുകി സമീപത്തെ കിണറുകളിൽ എത്തുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു.