കാഞ്ഞിരപ്പള്ളി : നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയ്ക്ക് ആയിരം മാസ്‌ക് നൽകി. ജമാഅത്ത് പ്രസിഡന്റ് ഹാജി പി.എം അബ്ദുൽ സലാംപാറയ്ക്കൽ മാസ്‌ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് കൈമാറി.ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ശാന്തി ഏറ്റുവാങ്ങി. ജമാഅത്ത് സെക്രട്ടറി മുഹമ്മദ് ഫൈസി ചെറുകര, ട്രഷറർ ഷഫീഖ് താഴത്തു വീട്ടിൽ, ഷംസുദ്ദീൻ തോട്ടത്തിൽ, എച്ച് അബ്ദുൽ അസീസ്, ഡോക്ടർ മനു, അഡ്വ: എം എ ഷാജി എന്നിവർ പങ്കെടുത്തു.