പൊൻകുന്നം : സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.എൻ .രാജഗോപാലിന്റെ പത്താമത് അനുസ്മരണം നടന്നു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം കൊവിഡ് നിർദേശങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ സി.പി.എം വാഴൂർ ഏരിയാ സെക്രട്ടറി വി.ജി.ലാൽ അനുസ്മരണ പ്രഭാഷണം നടത്തി.