പൊൻകുന്നം: ദുരിതക്കയത്തിലും നന്മ ചൊരിഞ്ഞ് ഒരു പറ്റം കെ.എസ്.ആർ.ടി.സി ജീവനക്കാർ. ലോക്ക് ഡൗൺ മൂലം ജോലിയില്ലാതായ നിർദ്ധനരായ താത്കാലിക ജീവനക്കാർക്ക് സഹായം എത്തിച്ച് നൽകിയാണ് പൊൻകുന്നം കെ.എസ്.ആർ.ടി.സി ജീവനക്കാർ നന്മയുടെ പാഠം ഒരുക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, രോഗപീഡകളാൽ വലയുന്ന 6 കുടുംബങ്ങളിലാണ് ആദ്യ ഘട്ടമായി സഹായം എത്തിച്ചത്. വിഷുക്കൈനീട്ടമായിട്ടാണ് അര ലക്ഷത്തോളം രൂപ സഹായമായി നൽകിയത്. എ.ടി.ഒ എച്ച്.രമേശാണ് നേതൃത്വം നൽകുന്നത്. പൊലീസിന്റെ മാർഗനിർദ്ദേശം പാലിച്ചാണ് നടപടികൾ.