അഞ്ച് വീടുകൾ തകർന്നു
ഏക്കർകണക്കിന് കൃഷിനാശം
റബർമരങ്ങൾ നിലംപൊത്തി
വൈദ്യുതി തടസപ്പെട്ടു
ഗതാഗതവും മുടങ്ങി
കുറവിലങ്ങാട് : വേനൽമഴക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ ഉഴവൂർ,വെളിയന്നൂർ,കുര്യനാട് ഭാഗങ്ങളിൽ വ്യപകകൃഷി നാശം. ഉഴവൂർ പെരുന്താനം ഭാഗത്ത് അഞ്ച് വീടുകൾ മരം വീണ് തകർന്നു. കോച്ചേരിയിൽ ശ്രീകുമാറിന്റെ വീട് പൂർണമായും തകർന്നു. കോച്ചേരിയിൽ ജയപ്രകാശ് ,പ്രണവം ഹേമ , പൊയ്യാനിയിൽ ജയൻ ,കോച്ചേരി വിജയകുമാർ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു. കുര്യനാട് ഭാഗത്ത് റബർ ,വാഴ ,പച്ചക്കറിക്കൃഷികൾ നശിച്ചു. കുര്യനാട് ഓലേടത്ത് ജോസഫ് ,റെജി ,സണ്ണി എന്നിവരുടെ റബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞു വീണു. വെളിയന്നൂർ പഞ്ചായത്തിലെ അരീക്കര പുതുവേലി റോഡിൽ ഒറവക്കുഴി ഭാഗത്ത് വൻതോതിൽ റബർ മരങ്ങൾ റോഡിന് കുറുകെ വീണു. ൃ ഇലക്ട്രിക്ക് പോസ്റ്റുകളും നിലംപൊത്തി.