കുമരകം : നാൽക്കാലികളെ അയൽവാസി ആക്രമിച്ചതായി ക്ഷീരകർഷകൻ പൊലീസിൽ പരാതി നൽകി. അയ്‌മനം ഷാജി ഭവനത്തിൽ ഷൈമോൻ, ചേപ്പഴം ജോയി തോമസ് എന്നിവരുടെ നാല് പശുക്കളെയും ഒരു മൂരിക്കിടാവിനെയുമാണ് ആക്രമിച്ചത്. അയൽവാസി മുപ്പല്ലിയും കമ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. ആക്രമണത്തിൽ മൂരിക്കിടാവിന്റെ കാലിൽ മുപ്പല്ലിയുടെ കമ്പി ഒടിഞ്ഞു കയറി. ശസ്ത്രക്രിയയിലൂടെയാണ് കമ്പി നീക്കിയത്.