പുതുപ്പള്ളി: കൊടുവത്ത് കെ.വി. എബ്രഹാം (88) നിര്യാതനായി. അഖില മലങ്കര ഓർത്തഡോക്സ് അൽമായവേദി പ്രസിഡന്റ്, പള്ളം സീനിയർ സിറ്റിസൺസ് ഫോറം അദ്ധ്യക്ഷൻ, പുതുപ്പള്ളി പള്ളി മാനേജിംഗ് കമ്മിറ്റി അംഗം, സെന്റ് ജോർജ് എഡ്യൂക്കേഷൻ ട്രസ്റ്റ് അംഗം, പള്ളം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാറാമ്മ എബ്രഹാം മല്ലപ്പള്ളി കല്ലോലിക്കൽ കുടുംബാംഗം. മക്കൾ: സുലേഖ ജോസഫ്, ക്യാപ്റ്റൻ സജി എബ്രഹാം കൊടുവത്ത്, ഷേർലി ജോസ്, ഷാലി തോമസ് (യു.കെ.), സോബി ബാബു. മരുമക്കൾ: പി.സി. ജോസഫ് (ഷാർജ), സാലുമ്മ മാണി, ജോസ് മാത്യു (ദുബായ്), വർക്കി തോമസ് (യു.കെ.), ബാബു മാത്യൂസ് (അഫ്ഗാനിസ്ഥാൻ). സംസ്കാരം നടത്തി.