കോട്ടയം: കുമരകം, വിരുപ്പുകാല, ചീപ്പുങ്കൽ പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ കൃഷി ആവശ്യങ്ങൾക്കായി വൈദ്യുതി എത്തിക്കണമെന്ന് കർഷക സേന ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രദേശങ്ങളിലെ കെ.എസ്.ഇ.ബി ജീവനക്കാരുടെ അനാസ്ഥ മൂലം കൃഷി സ്ഥലങ്ങളിൽ വൈദ്യുതി നിലച്ചതിന്റെ പേരിൽ കൃഷിപ്പണി നടക്കുന്നില്ല. അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാ പ്രസിഡന്റ് എം.എസ് രാധാകൃഷ്‌ണൻ, എം.എം റെജിമോൻ, എം.ജെ അജയൻ, സി.പി മനോഹരൻ, സാൻ്റപ്പൻ എന്നിവർ ആവശ്യപ്പെട്ടു.