കോട്ടയം: തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തോടെ വീട്ടമ്മ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രിയ്‌ക്കെതിരെ നിരന്തരം പരാതി ഉയർന്നിട്ടും നടപടി എടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജില്ലാ പ്രസിഡൻ്റ് എം.പി സെൻ ആരോപിച്ചു.