തലയോലപ്പറമ്പ്: ലോക്ക്ഡൗണിനെ തുടർന്ന് ഗവൺമെന്റ് തടിഡിപ്പോകളിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന 100 കണക്കിന് തൊഴിലാളികൾ ജോലിയില്ലാതെ പ്രതിസന്ധിയിലാണ്. മറ്റു മേഖലകളിലെ തൊഴിലാളികൾക്ക് കൊടുക്കുന്ന ആനുകൂല്യങ്ങൾ ഡിപ്പോ തൊഴിലാളികൾക്ക് കൂടി കൊടുക്കുന്നതിന് സർക്കാർ അടിയന്തിരമായ നടപടി സ്വീകരിക്കണമെന്ന് വെട്ടിക്കാട്ട് മുക്ക് ഗവൺമെന്റ് തടിഡിപ്പോ യൂണിയൻ ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് വി.ടി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് രാജു തറപ്പേൽ, പി.എം മക്കാർ, കരീം, മജീദ് എന്നിവർ പങ്കെടുത്തു.