അയ്മനം, അയർക്കുന്നം, വെള്ളൂർ, തലയോലപ്പറമ്പ്, ഗ്രാമപഞ്ചായത്തുകളെ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. നേരത്തെ വിജയപുരം, പനച്ചിക്കാട്, മണർകാട് ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയിലെ രണ്ട്, 20, 29, 36, 37 വാർഡുകളും ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.

കണ്ടെയ്ൻമെന്റ് സോണുകൾ

ഹോട്ട് സ്‌പോട്ടുകളിൽ ആരോഗ്യം, ഭക്ഷണ വിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ അനുമതിയുള്ളൂ. കൊവിഡ് സ്ഥിരീകരിച്ചവരുടെ വീടുകൾ സ്ഥിതി ചെയ്യുന്ന മേഖലകൾ കണ്ടെയ്ൻമെന്റ് സോണുകളായി നിർണയിച്ചിട്ടുണ്ട്. ഇവിടെ കർശന നിയന്ത്രണം ഉണ്ടാകും. ഇത്തരം മേഖലകളിൽ ഭക്ഷണ വിതരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളും പൊലീസും ചേർന്ന് ക്രമീകരണം ഏർപ്പെടുത്തും.