കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളിയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഭാര്യാ സഹോദരനും പരിശോധനാ ഫലം നെഗറ്റീവ്. കൂടാതെ ഇയാളോടൊപ്പം ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികളുടെ പരിശോധനാഫലവും നെഗറ്റീവ് ആണ്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സാമ്പിൾ ടെസ്റ്റിന്റെ ഫലം പുറത്തുവന്നത്. ഇതോടെ കോട്ടയം മാർക്കറ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കും പച്ചക്കറിയും മറ്റും വാങ്ങിപ്പോയവർക്കുമുള്ള മാനസിക സംഘർഷത്തിന് അല്പം അയവായി.