നീണ്ടൂർ : ലോക് ഡൗൺ പ്രമാണിച്ച് സഹകരണ ബാങ്കിൽ നിന്ന് അംഗങ്ങൾക്ക് 10000 രൂപ മൂന്നുമാസത്തേക്ക് പലിശ രഹിത വായ്പ നൽകണമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം പി.എം.മനോജ് നീണ്ടൂർ ആവശ്യപ്പെട്ടു. കൈപ്പുഴ നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് വഴി കർഷകർക്ക് പലിശരഹിത സ്വർണപ്പണയ വായ്പ മൂന്നുമാസത്തേക്ക് എങ്കിലും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.