pension

വാകത്താനം: കർഷക തൊഴിലാളി പെൻഷൻ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്കി. വാകത്താനം ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിലെ പിച്ചനാട്ടുകുളം പാണ്ടൻചിറ വീട്ടിൽ ജോസഫ് ഏബ്രഹാം ( ചെറുക്കൻ) ആണ് തനിക്ക് ലഭിച്ച കർഷക തൊഴിലാളി പെൻഷനിൽ നിന്ന് 5000 രൂപാ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. തിങ്കളാഴ്ച്ച വാകത്താനം ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി പ്രസിഡന്റ് പി ബി. പ്രകാശ് ചന്ദ്രന് പണം കൈമാറി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി ഏബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ ജി ശ്രീകുമാർ , റോസമ്മ മത്തായി, കെ ആർ സൈമൺ, സി രമേശ്, പഞ്ചായത്ത് സെക്രട്ടറി പി പി സാബു എന്നിവർ പങ്കെടുത്തു.