അടിമാലി: വില കൂട്ടിവിറ്റ വഴിയോര കച്ചവടക്കാർ സവോള വില ഒരു കിലോ 20 രുപയാക്കി കുറച്ചു.. കഴിഞ്ഞ ദിവസം സവോള വില സംബന്ധിച്ച് കേരളകൗമുദി വാർത്ത ചെയ്തിരുന്നു. അടിമാലിയിലെ പലചരക്ക് കടകളിൽ കിലോയ്ക്ക് 20 രൂപ നിരക്കിൽ വിൽക്കുന്ന സവോള 4 കിലോ 100 എന്ന ബോർഡ് വെച്ച് വഴിയരികിൽ കച്ചവടം നടത്തുകയായിരുന്നു .ഇന്നലെ മുതൽ വഴിയോര കച്ചവടക്കാർ തങ്ങളുടെ 4 കിലോ 100 രുപ എന്നു മാറ്റി പകരം 5 കിലോ 100 എന്നെഴുതി വില്പന ആരംഭിച്ചു.