കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തിഭദ്ര വിളക്ക് കർമ്മസ്ഥാനത്ത് ഭദ്രവിളക്കമ്മയുടെ ഉത്സവവും പൂമൂടലും പള്ളി വാൾ എഴുന്നള്ളത്തും മേയ് ഒന്ന് മുതൽ 3 വരെ നടക്കും. ഭക്തജനങ്ങൾക്ക് പ്രവേശനമില്ലാതെ പൂജാദികർമ്മങ്ങൾ മാത്രമായാണ് തിരുവുത്സവം. കർമ്മസ്ഥാനം മഠാധിപതി മധു ദേവാനന്ദ തിരുമേനി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.