പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ നിർദ്ധന കുടുംബങ്ങളെ സഹായിക്കുന്നതിനായി ശ്രീവിദ്യാധിരാജാ സ്‌കൂൾ മാനേജ്മെന്റ് ഭക്ഷ്യധാന്യം നൽകി. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ മീനടം ഉണ്ണികൃഷ്ണൻ നമ്പൂതിരി, അദ്ധ്യാപിക ബീന ജി. നായർ, പി.ടി.എ.പ്രസിഡന്റ് പി. മോഹൻ റാം എന്നിവർ ഭക്ഷ്യധാന്യം പഞ്ചായത്തംഗം മോഹൻ കുമാര്‍ പൂഴിക്കുന്നേലിന് കൈമാറി.