തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം വൈകിട്ട് മഴക്കൊപ്പം വീശിയ കാറ്റിൽ തലയോലപ്പറമ്പിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശം. തലയോലപ്പറമ്പ്, മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിൽ ഏക്കർ കണക്കിന് കൃഷി നശിച്ചു. പ്രദേശത്തെ ആയിരക്കണക്കിന് ഏത്തവാഴകളും നശിച്ചവയിൽ ഉൾപ്പെടുന്നു. നിരവധി വീടുകളും തകർന്നു.റോഡരികിലെ മരങ്ങൾ കടപുഴകിവീണ് പലയിടങ്ങളിലും വൈദ്യുത പോസ്റ്റുകൾ തകർന്നു.വൈക്കം കുമരകം റോഡിൽ തലയാഴം ആലത്തൂരിൽ 11 കെ.വി വൈദ്യുത ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.
വൈക്കത്ത് നിന്ന് ഫയർഫോഴ്‌സ് എത്തി തെങ്ങുകൾ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈക്കം നഗരസഭയിൽ കരയിൽ ചക്കനാട്ട് ലെജി .സി ശേഖറിന്റെ വീടിന് മുകളിൽ മരം കടപുഴകി വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മുനിസിപ്പൽ 26ാം വാർഡിൽ കളരിക്കൽ സുരേന്ദ്രൻ ഉദയനാപുരം പഞ്ചായത്ത് 15ാം വാർഡിൽ ചേരിചിറ കാസ്‌ട്രോ, നാനാടം മാക്രൊപടി ശാന്ത, ചെമ്പ് പുത്തൻ പറമ്പിൽ കോളനിയിൽ സുരേന്ദ്രൻ എന്നിവരുടെ വീടുകൾക്കും കേടുപാടുണ്ടായി. അയ്യർക്കുളങ്ങര, കിളിയാട്ടുനട, ഉദയനാപുരം, വൈക്കം കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപം എന്നിവടങ്ങളിൽ വൈദ്യുത ലൈനിലേക്ക് മരങ്ങൾ വീണ് പോസ്റ്റുകൾ ഒടിഞ്ഞു. വൈക്കം ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ, സി.ആർ ജയകുമാർ, എസ്. രഞ്ജിത്, മഹേഷ് രവീന്ദ്രൻ, സനീഷ് ടി. പി, ജിജോ, രമേശ് കുമാർ കെ. പി പ്രശാന്തൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൃഷിനാശം
തലയോലപ്പറമ്പ്, മറവൻതുരുത്ത്, ചെമ്പ് പഞ്ചായത്തുകളിൽ