കറുകച്ചാൽ: വീട്ടുവളപ്പിലെ ടാങ്കിൽ നിന്നും അലങ്കാര മത്സ്യങ്ങളെ മോഷ്ടിച്ചു. ചമ്പക്കര വള്ളിവട്ടം പ്രവീൺ ചന്ദ്രമംഗലത്തിന്റ വിട്ടുവളപ്പിലെ ടാങ്കിൽ നിന്നാണ് മത്സ്യങ്ങളെ മോഷ്ടിച്ചത്. വീടിന് പിൻവശത്തെ ടാങ്കുകളിലാണ് പ്രവീൺ അലങ്കാര മത്സ്യക്കൃഷി നടത്തുന്നത്. ശനിയാഴ്ച വൈകീട്ട് മീനുകൾക്ക് തീറ്റ നൽകാനായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ഏകദേശം അയ്യായിരം രൂപയുടെ മത്സ്യങ്ങളെയാണ് നഷ്ടപെട്ടത്. മൂന്നാഴ്ച മുൻപും ഇതേ തരത്തിൽ പ്രവീണിന്റെ മീനുകളെ മോഷ്ടിച്ചിരുന്നു. അന്ന് മോഷ്ടാവ് മിനുകളെ തിരികെ നൽകിയിരുന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ പാലൂരിന്റ നേതൃത്വത്തിൽ കറുകച്ചാൽ പൊലീസിൽ പരാതി നൽകി.