എലിക്കുളം: ലോക്ഡൗൺ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്കായി എലിക്കുളം സഹകരണ ബാങ്ക് 25000 രൂപ വരെ സ്വർണപണയത്തില്‍ വായ്പ നൽകും. മൂന്നുമാസ കാലാവധിക്കാണ് തുക നൽകുന്നത്. മേയ് 15 വരെയാണ് ഈ പദ്ധതിയിൽ പണയം വയ്ക്കാൻ അവസരം. ചിട്ടികളുടെ ഏപ്രിൽ മാസത്തവണ ലോക്ഡൗണിന് ശേഷമായിരിക്കും നടത്തുന്നത്. മുടങ്ങിയ തവണയ്ക്ക് പലിശ ഈടാക്കില്ല.