kottayam

കോട്ടയം: ആറു പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ ആകെ രോഗ ബാധിതരുടെ എണ്ണം 17 ആയി. ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചതിനാൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. രണ്ടു പഞ്ചായത്തുകളെ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതോടെ ജില്ലയിൽ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം ഒൻപതായി. ജില്ലയുടെ അതിർത്തി പ്രദേശങ്ങളും അടച്ചു. കോട്ടയം ചന്തക്കടവിലെ മുട്ടമ്പലം സ്വദേശിയായ ചുമട്ടുതൊഴിലാളിക്കും കുഴിമറ്റം സ്വദേശിക്കും മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും ചങ്ങനാശേരിയിലെ തമിഴ്‌നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരനും മേലുകാവിലെ ബാങ്ക് ജീവനക്കാരിക്കും വടവാതൂർ സ്വദേശിയായ ആരോഗ്യ പ്രവർത്തകനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.