homeo

കോട്ടയം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലാട് ഹോമിയോ ഡിസ്‌പെൻസറിയുടെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃതത്തിൽ നടന്ന പ്രതിരോധ മരുന്ന് വിതരണം തിരുവഞ്ചൂർ രാധാക്യഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോ.ശോഭ സലിമോൻ, ഡോ.ഗീതു മാത്യൂ, ബോക്ക് ക്ഷേമകാര്യ ചെയർ പേഴ്‌സൺ ഗിരിജ തുളസീധരൻ മെമ്പർ തങ്കമ്മ മാർക്കോസ് പൊതു പ്രവർത്തകരായ സിബി ജോൺ, വൈശാഖ് പി.കെ , രാഹുൽ മറിയപ്പളളി, മായ ഗിരീഷ് എന്നിവർ നേതൃത്വം നൽകി.