പാലാ : കൊവിഡ് 19 രോഗത്തിന്റെ ഭാഗമായി പാലാ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 4 പേരുടെ ശ്രവ പരശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ഈരാറ്റുപേട്ട സ്വദേശികളായ ഇവർ ഇടുക്കിയിലെ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ളവരാണ്. ഹോം ക്വാറന്റൈൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതോടെ ജില്ലാ കൊറോണ സെല്ലിന്റെ നിർദ്ദേശപ്രകാരമാണ് പാലാ ജനറൽ ആശുപത്രിയലേക്ക് മാറ്റിയത്.
അതേസമയം ഇന്നലെ പാലാ ജനറൽ ആശുപത്രിയിൽ 12 പേരുടെ ശ്രവങ്ങൾ കൂടി പരശോധനക്കെടുത്തു. ജില്ലയുടെ മലയോര മേഖലയിൽ നിന്നുള്ളവരാണ് പുതുതായി നിരീക്ഷണത്തിലായിരിക്കുന്നത്. ഇടുക്കി ജില്ലാ അതിർത്തിയിൽ നിന്നുള്ള ചിലരും ഇക്കൂട്ടത്തിലുണ്ട്. ശ്രവങ്ങൾ പരശോധനയ്ക്ക് അയച്ചതായും ജനറൽ ആശുപത്രി സൂപ്രണ്ട് അഞ്ജു സി. മാത്യൂ അറിയിച്ചു