പാലാ : ജനറൽ ആശുപത്രിയിൽ ചുമയും കഫക്കെട്ടുമായി പ്രവേശിപ്പിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് വൈറൽ ന്യുമോണിയ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സന്ധ്യയോടെ ആരോഗ്യ നില മോശമായി. മെഡിക്കൽ കോളജിൽ ഇദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നടത്തും.