ചങ്ങനാശേരി : കൊവിഡ് ഭീതിയോടൊപ്പം കോട്ടയം ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മാമ്മൂട് കൊച്ചുറോഡ് കൂവക്കാട് വീട്ടിൽ ജയ്‌മോൻ ജെ.വർഗീസ് (53) ആണ് ഇന്നലെ രാവിലെ മരിച്ചത്. കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഭാര്യ: കൊച്ചുറാണി, മക്കൾ: ജെഫിൻ, ജെസ്റ്റിൻ, റോസ് മേരി.