നീണ്ടൂർ : ഐ.എച്ച്.കെ ഏറ്റുമാനൂർ യൂണിറ്റിന്റെയും, കുഴികണ്ടത്തിൽ ഹോമിയോപ്പതിക് സൂപ്പർ സ്‌പെഷ്യാലിറ്റി സെന്ററിന്റേയും സഹകരണത്തോടെ സൗജന്യമായി ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം 973-ാം നമ്പർ നീണ്ടൂർ ശാഖയിലേയ്ക്കുള്ള മരുന്ന് പ്രസിഡന്റ് എം.പി പ്രകാശ്, സെക്രട്ടറി ഷാജി എ.ഡി, വൈസ് പ്രസിഡന്റ് വി. ടി സുനിൽ, യൂണിയൻ കമ്മിറ്റി അംഗം കെ.ആർ.സന്തോഷ് എന്നിവർ ഡോ. ജിതിൻ സുരേഷിൽ നിന്ന് ഏറ്റുവാങ്ങി.