ചങ്ങനാശേരി: നഗരസഭ 33ാം വാർഡും പരിസര പ്രദേശവും മാർക്കറ്റും അഗ്നിശമനസേന അണുവിമുക്തമാക്കി. ചങ്ങനാശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന
തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാർക്കറ്റിന്റെ ഒരു ഭാഗം ഉൾപ്പെടുന്ന പ്രദേശമായ 33ാം വാർഡിലാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്നത്.
സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് പ്രദേശം അണുവിമുക്തമാക്കിയത്. മാർക്കറ്റിന് പുറമേ തമിഴ്‌നാട് സ്വദേശി താമസിച്ചിരുന്ന വാലുമ്മിച്ചിറയിലെ വീടും അണുവിമുക്തമാക്കി. ചങ്ങനാശേരി അഗ്നിശമനസേനയിലെ സീനിയർ ഓഫീസർമാരായ മണിയൻ, മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നോബിൻ വർഗീസ്, പ്രശാന്ത്, വിവേക് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.