ചങ്ങനാശേരി : കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ പരിശോധനക്ക് വിധേയമാക്കുവാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ്- എം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം വി ജെ ലാലി ആവശ്യപ്പെട്ടു. പരിശോധനയ്ക്ക് വിധേയമാകുന്നവരുടെ റിസൾട്ട് വരുന്നതിന് ഇപ്പോഴുള്ള കാലത്താമസം ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.