അടിമാലി:സമ്പൂർണ്ണ വിലക്കിനെ തുടർന്ന് അടിമാലിയിൽ പട്ടിണിയിൽ ആയവർക്ക് ഡി.വൈ.എഫ്.ഐ യുടെ സാമൂഹൃ അടുക്കള സഹായകമായി. ജില്ല ഗ്രീൻ സോണായതിനെ തുടർന്ന് പഞ്ചായത്ത് നടത്തി വന്നിരുന്ന സാമൂഹ്യ അടുക്കളയുടെ പ്രവർത്തനം നിറുത്തി വെച്ചിരുന്നു.ഇതിനെ തുടർന്ന് അടിമാലിയിൽ ഡി.വൈ.എഫ് .ഐ യുടെ നേതൃത്വത്തിൽ ജനതക്ക് സ്‌നേഹസ്പർശം എന്ന് പേരിട്ട് സാമൂഹ്യ അടുക്കളക്ക് തുടക്കം കുറിച്ചത്.കഴിഞ്ഞ ആറു ദിവസമായി ഭക്ഷണം നൽകി വരുന്നു.ഭക്ഷണം പൊതികളിലാക്കി നേരിട്ട് എത്തിക്കുകയാണ് അവർ ചെയ്തു വരുന്നത്‌ബ്ലോക്ക് സെക്രട്ടറി വി ജി പ്രതീഷ് കുമാർ , റിക്‌സൺ പൗലോസ്, അനീഷ് കല്ലാർ , സി എസ് സുധീഷ് , ദീപു, കെ ടി രഞ്ജിത്ത് , പി ടി സനോജ്, സിബി സണ്ണി എന്നിവർ നേതൃത്വം നൽകുന്നു. യുവജനതയ്ക്ക് പിന്തുണയുമായി നിരവധി ആളുകളാണ് എത്തുന്നത്.