പാലാ: എൻ.സി.പി മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക്കുകളും സാനിറ്റൈസറുകളും മൂന്നിലവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു നൽകി. മാണി.സി.കാപ്പൻ എം.എൽ.എയിൽ നിന്ന് സൂപ്രണ്ട് ഡോ അനീറ്റ ഏറ്റുവാങ്ങി. ഡോ. പ്രവീൺ തോമസ്, എൻ.സി.പി മണ്ഡലം പ്രസിഡന്റ് ഉണ്ണി മുട്ടത്തിൽ, ജോഷി പുതുമന, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ഔസേപ്പച്ചൻ മൂന്നിലവ്, ജോയി അമ്മിയാനിക്കൽ, ടി.ജെ ചാക്കോ, എ.വി സാമുവൽ എന്നിവർ എം.എൽ.എയ്‌ക്കൊപ്പമുണ്ടായിരുന്നു.