കടുത്തുരുത്തി: മാന്നാർ മിച്ചഭൂമി പാടശേഖരത്തിൽ നെല്ല് സംഭരണം സംബന്ധിച്ച പ്രശ്നത്തിന് പരിഹാരമായതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
100 കിലോ നെല്ല് സംഭരിക്കുമ്പോൾ 5 കിലോ നെല്ല് താരയായി കണക്കാക്കും. ആറ് കിലോ നെല്ല് താരയായി നൽകണമെന്ന ആവശ്യം മില്ലുടമകൾ ഉന്നയച്ചതിനെ തുടർന്ന് ഏഴ് ദിവസമായി നെല്ല് വരമ്പത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ നെല്ല് സംഭരിച്ചുതുടങ്ങും.